ജയപരാജയങ്ങൾ ഭരണത്തെ ബാധിക്കില്ല; ഉപതിരഞ്ഞെടുപ്പ് ചൂടിൽ കൊല്ലത്തെ വിളക്കുടി ഗ്രാമപഞ്ചായത്ത്

kollam byelection
SHARE

ജയപരാജയങ്ങൾ ഭരണത്തെ ബാധിക്കില്ലെങ്കിലും ഉപതിരഞ്ഞെടുപ്പ് ചൂടിലാണ് കൊല്ലത്തെ വിളക്കുടി ഗ്രാമപഞ്ചായത്ത് . ഒന്നാം വാർഡായ കുന്നിക്കോട് നോർത്തിൽ 28 നാണ് ഉപതിരഞ്ഞെടുപ്പ്. സ്ഥാനാർഥികളുടെ പ്രചാരണം അന്തിമഘട്ടത്തിലാണ്. എൽഡിഎഫ്.- യുഡിഎഫ് മുന്നണികളോടൊപ്പം ബിജെപിയും, ആംആദ്മി പാർട്ടിയും രംഗത്തുണ്ട്. വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും സിപിഎം നേതാവുമായ എം.റഹീംകുട്ടിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

 ഇടതുപക്ഷത്തിന് ആധിപത്യമുള്ള വാർഡ് ആണെങ്കിലും 2018 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയും ജയിച്ച ചരിത്രമുണ്ട് . കോൺഗ്രസ് വിളക്കുടി മണ്ഡലം പ്രസിഡൻ്റ് സലീം സൈനുദ്ദീനാണ് യുഡിഎഫ് സ്ഥാനാർഥി. സിപിഎം കാവൽപ്പുര ബ്രാഞ്ച് അംഗമാണ് എൽഡിഎഫ് സ്ഥാനാർഥി എൻ.അനിൽകുമാർ. ബിജെപി സ്ഥനാർഥിയായി ടി.സതീശനും മൽസരിക്കുന്നു.

രണ്ടായിരത്തിൽപരം വോട്ടുകളുള്ള വാർഡിൽ സ്ത്രീ വോട്ടർമാരാണ് ഭൂരിപക്ഷം. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരുന്നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർഥി വിജയിച്ചത്. ഇരുപത് വാർഡുകൾ ഉള്ള വിളക്കുടി ഗ്രാമപഞ്ചായത്തിൽ പത്ത് സീറ്റുകളോടെ കോൺഗ്രസാണ് ഭരിക്കുന്നത്.

Valakudi GramaPanchayat in Kollam is in the preprations for the  by-elections

MORE IN SOUTH
SHOW MORE