മദ്യപിച്ച് ലക്കുകെട്ടു; ഉത്സവത്തിനിടെ യുവാക്കളുടെ അഴിഞ്ഞാട്ടം

Temple sangarsham
SHARE

തിരുവനന്തപുരം അയിരൂര്‍ ചാവരുകാവ് ക്ഷേത്ര ഉത്സവത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് യുവാക്കളുടെ അഴിഞ്ഞാട്ടം. ചോദ്യം ചെയ്ത ഇലകമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും സഹോദരങ്ങളെയും വീടുകയറി മര്‍ദിച്ചു. പത്തംഗ അക്രമി സംഘത്തില്‍ ഒരാള്‍ പിടിയില്‍. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഉത്സവഘോഷയാത്രയാണ് സംഘര്‍ഷത്തിലും അതിന്റെ പേരിലുള്ള വീടുകയറി ആക്രമണത്തിലും കലാശിച്ചത്. ഘോഷയാത്രക്കിടെ മദ്യപിച്ച് ലക്കുകെട്ട ഒരു സംഘം ബഹളം വയ്ക്കുകയും ഉത്സവകമ്മിറ്റി അംഗങ്ങളോട് തട്ടിക്കയറുകയുമായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ഇലകമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌ും ഉത്സവകമ്മിറ്റി അംഗവുമായിരുന്ന ലൈജുരാജിന്റെ നേതൃത്വത്തിലായിരുന്നു മദ്യപിച്ച് ബഹളം വച്ച സംഘത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ വൈരാഗ്യത്തിന് പിറ്റേദിവസം പത്തംഗസംഘം ലൈജു രാജുവിന്റെ വീട് കയറി ആക്രമിച്ചു. ഇതിലെ രണ്ടാം പ്രതിയായ സുധീഷിനെ അയിരൂര്‍ പൊലീസ് പിടികൂടി. സുധീഷിന്റെ സഹോദരന്‍ സുജുവാണ്. സുജു ഉള്‍പ്പെടെ ഒളിവിലാണ്.

The rampage of drunken youths at Temple

MORE IN SOUTH
SHOW MORE