ഉദ്ഘാടന ദിവസം മാത്രം തുറന്നു; ലക്ഷങ്ങൾ മുടക്കി നിർമിച്ച കേന്ദ്രം നശിച്ചില്ലാതാകുന്നുവെന്ന് പരാതി

tvm toilet
SHARE

തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തുന്ന രോഗികളെ ഉദ്ദേശിച്ച് ഒന്നരവർഷം മുൻപ് നിർമിച്ച വനിതാ സൗഹൃദ ശുചിമുറി തുറക്കാതെ കോർപ്പറേഷൻ. തിരക്കേറിയ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിർമിച്ച കേന്ദ്രം നടത്തിപ്പിന് ആരും മുന്നോട്ടുവരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. 

ദിവസവും ആയിരങ്ങൾ വന്നുപോകുന്ന മെഡിക്കൽ കോളജ് പരിസരത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തൊക്കെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാലും അധികമാകില്ല. അപ്പോഴാണ് സ്ത്രീകൾക്കായി ലക്ഷങ്ങൾ മുടക്കി നിർമിച്ച ഈ കേന്ദ്രം ഇങ്ങനെ നശിച്ചില്ലാതാകുന്നത്. 2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ദിവസം മാത്രമാണ് ഈ കെട്ടിടം തുറന്നത്. അന്ന് വീണ പൂട്ട് പിന്നെ തുറന്നിട്ടില്ല. ടെൻഡർ ക്ഷണിച്ചിട്ടും ആരും മുന്നോട്ടുവരാത്തതാണ് പ്രശ്നമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കോർപ്പറേഷൻ ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. 

Corporation not opening women friendly toilets

MORE IN SOUTH
SHOW MORE