വേനൽകാലത്ത് കാടിനും മാലിന്യത്തിനും തീയിടുന്നത് അപകടത്തിനിടയാകുന്നു

fireforce-01
SHARE

വേനല്‍ക്കാലത്ത് നാട്ടുകാര്‍ അശ്രദ്ധമായി കാടിനും മാലിന്യത്തിനും തീയിടുന്നത് ഫയര്‍ഫോഴ്സിന് തലവേദനയാകുന്നു. പന്തളം അടൂര്‍ മേഖലകളിലാണ് പ്രധാന പ്രശ്നം. തീ സമീപത്തേക്കു കൂടി പടരുന്നതോടെണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.

കഴിഞ്ഞ ദിവസം ഏനാത്ത് ആറ്റു തീരത്തും  പള്ളിക്കലില്‍ ഭാഗത്ത് കാടിനും ഒരേ സമയം തീപിടിച്ചു. ഒടുവില്‍ കൊട്ടാരക്കര യൂണിറ്റിനെ വിളിച്ചാണ് ഏനാത്തെ തീയണച്ചത്. ഇതിനിടയിലാണ് മാരാമണ്ണില്‍ യുവാക്കള്‍ പമ്പയാറ്റില്‍ മുങ്ങിയിടത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകേണ്ടി വരുന്നത്. പന്തളത്ത് ഫയര്‍ഫോഴ്സ് യൂണിറ്റ് ഇല്ലാത്തത് കൊണ് അവിടെയും എത്തേണ്ടത് അടൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമാണ്. 

കാടുതെളിക്കാനായി തീയിടുന്നതാണ് അപകടമാകുന്നത്. കഴിഞ്ഞ ദിവസം അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യക്കൂമ്പാരത്തിന് തീയിട്ടത് സമീപത്തേക്കും പടരാന്‍ തുടങ്ങിയതോടെ ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ച്. പന്തളത്ത് റബര്‍മരങ്ങള്‍ വെട്ടിയശേഷം  പറമ്പില്‍ ശേഷിച്ച ഇലകള്‍ക്ക് തീയിട്ടത് അപകടമായി പടര്‍ന്നിടത്തും ഫയര്‍ഫോഴ്സെത്തേണ്ടി വന്നു. വലിയ തീപിടിത്തങ്ങള്‍ ഉണ്ടായാല്‍ പ്രതിസന്ധിയിലാകുമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഈ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി ചെറുതും വലുതുമായ നൂറിലധികം തീപിടിത്തങ്ങളാണ് ഉണ്ടായത്. കാടിനോ മാലിന്യത്തിനോ തീയിടുന്ന പക്ഷം വെള്ളമോ പച്ചിലകളോ കരുതി വയ്ക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തീയിടുന്നതിന് ചുറ്റുമുള്ള ഭാഗം തെളിച്ച് വെള്ളം തളിച്ചാല്‍ തീപടരുന്നത് ഒഴിവാക്കാം

MORE IN SOUTH
SHOW MORE