അനന്തമായി നീളുന്ന റോഡ് പണി; പ്രതിഷേധവുമായി നാട്ടുകാര്‍

ennakkad road
SHARE

ചെങ്ങന്നൂര്‍ എണ്ണയ്ക്കാട്– ഇലഞ്ഞിമേല്‍ റോഡ് പണി അനന്തമായി നീളുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പൊടിശല്യം കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ് പരിസരവാസികള്‍. കുഞ്ഞുങ്ങളടക്കം ശ്വാസം മു‌ട്ടല്‍ പോലുള്ള അസുഖങ്ങളാല്‍ വലയുകയാണ്. 

2018ലെ പ്രളയത്തോടെ നശിച്ചതാണ് നാല് കിലോമിറ്റര്‍ ദൂരമുള്ള ചെങ്ങന്നൂര്‍ എണ്ണയ്ക്കാട്–ഇലഞ്ഞിമേല്‍ റോഡ്. റോഡ് നവീകരിക്കുന്നതിനായി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി. കുറച്ചുനാള്‍ മുമ്പ് മെറ്റല്‍ ഇട്ട് റോഡ് ഉയര്‍ത്തിയതല്ലാതെ പണി എങ്ങുമെത്തുന്നില്ല. മെറ്റല്‍ നിരത്തിയതോടെ പരിസരമാകെ പൊടിശല്യമാണ്.

റോ‍ഡ് എത്രയും വേഗം നവീകരിക്കണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.‌

Chengannur Enakkad-Ilanjimel road construction has not completed yet

MORE IN SOUTH
SHOW MORE