road-protest

പൊങ്കാല മഹോത്സവം ആരംഭിക്കാന്‍ ആറുദിനം മാത്രം ശേഷിക്കുമ്പോഴും പൊട്ടിപ്പൊളിഞ്ഞ് തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍. പൊങ്കാലയക്ക് മുമ്പായി റോഡുകള്‍ നന്നാക്കുമെന്ന കോര്‍പറേഷന്റെ പ്രഖ്യാപനം പാഴ് വാക്ക് ആകുമോയെന്നാണ് ആശങ്ക. പതിനേഴ് റോഡുകളില്‍ ടാറിങ് നടത്താന്‍ ടെന്‍ഡര്‍ ക്ഷണിച്ചതില്‍ മൂന്നെണ്ണം മാത്രമാണ് കരാറുകാര്‍ ഏറ്റെടുത്തത്. സംസ്കൃത കോളജും വഞ്ചിയൂര്‍ സ്കൂളും മററനേകം  സ്ഥാപനങ്ങളും ഉളളയിവിടെ റോഡ് പേരില്‍മാത്രം 

സ്മാര്‍ട്ട് റോഡ് പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളുടെ നിര്‍മാണം പാതിയായപ്പോള്‍ കരാറുകാരനെ മാറ്റി. നിര്‍മാണം നിലച്ച്  കുണ്ടും കുഴിയും നിറഞ്ഞ റോഡുകളില്‍  27 നുമുമ്പ് അററകുററപ്പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു മേയറുടെ പ്രഖ്യാപനം. കൊത്തളം ജംങ്ഷന്‍ –പടിഞ്ഞാറേ കോട്ട  റോഡില്‍ അററകുറ്റ പണിക്ക് മുന്നോടിയായി പൂജ നടത്തിയത് മാത്രമാണ് ഇതുവരെയുളള പുരോഗതി. രണ്ടു ദിവത്തിനുളളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സ്മാര്‍ട്ട് സിററി അധികൃതര്‍ അറിയിച്ചു.