പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മുക്കടവില്‍ ആര്‍ച്ച് പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. കെഎസ്ടിപിയുടെ റോഡ് നവീകരണപ്രവൃത്തികളുടെ ഭാഗമായി പത്തനാപുരം കല്ലുംകടവിലും പുതിയപാലത്തിന്റെ നിര്‍മാണം തുടരുകയാണ്.
സംസ്ഥാനപാതയില്‍ പുനലൂരില്‍ മുക്കടവിലെ നിലവിലുളള പാലത്തിനോട് ചേർന്നാണ് 50 മീറ്റർ നീളത്തിലും, 12 മീറ്റർ വീതിയിലും ബോ സ്ട്രിങ് പാലം നിർമിക്കുന്നത്. ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. അഴീക്കല്‍ പാലത്തിന്റെ മാതൃകയിലാണിത്. പാലത്തിന്റെ മധ്യഭാഗത്ത് ആര്‍ച്ചിന്റെ ഉയരം പത്തുമീറ്ററാണ്. മുക്കടയാറിന്റെ കുറകേ നിർമിക്കുന്ന പാലത്തിന് മധ്യഭാഗത്ത് തൂണുകളില്ല എന്നതാണ് പ്രത്യേകത.
220 കോടി രൂപ ചെലവഴിച്ചാണ് കെഎസ്ടിപിയുടെ റോഡ് നവീകരണവും പാലം നിര്‍മാണവും. മുക്കടവിന് പുറമേ പത്തനാപുരം കല്ലുംകടവിലും പുതിയപാലത്തിന്റെ നിര്‍മാണം തുടങ്ങി.