സിബിഎസ്ഇ സഹോദയ കലോല്‍സവം അഞ്ചല്‍‌ സെന്‍റ് ജോണ്‍സ് സ്കൂളില്‍ തുടങ്ങി

സിബിഎസ്ഇ സഹോദയ കലോല്‍സവം കൊല്ലം അഞ്ചല്‍‌ സെന്‍റ് ജോണ്‍സ് സ്കൂളില്‍ തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.

സി.ബി.എസ്.ഇ കൊല്ലം സഹോദയാ കലോല്‍സവം സര്‍ഗോത്സവം 2022 ന് അഞ്ചല്‍ സെന്‍റ ജോണ്‍സ് സ്കൂളിലാണ് വേദിയൊരുങ്ങിയത്. ‌പതിനൊന്നു വേദികളിലായി 146 ഇനങ്ങളിലാണ് മല്‍സരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി 45 സ്കൂളുകളില്‍ നിന്നുളള 3100 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നു.

മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവൽ മാർ ഐറേനിയസ് കലോൽസവം ഉദ്ഘാടനം ചെയ്തു. നടന്‍ ടിനി ടോം മുഖ്യാതിഥിയായി. കലോല്‍സവം അഞ്ചിന് വൈകിട്ട് സമാപിക്കും. സ്റ്റേജ് ഇതര ഇനങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.