എട്ടു വയസുകാരനെ ആക്രമിച്ച് കടന്നൽക്കൂട്ടം; പരുക്ക്

കടന്നല്‍ കൂട്ടത്തിന്‍റെ കുത്തേറ്റ എട്ടുവയസുകാരന് പരുക്ക്. കൊല്ലം കുളത്തുപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുളത്തുപ്പുഴ ചോഴിയക്കോട് മില്‍പ്പാലം ഷൈല മന്‍സിലില്‍ മുഫീദ് അലിക്കാണ് പരുക്കേറ്റത്. വീടിനു സമീപത്തുള്ള കടയിലേക്ക് പോകുന്നതിനിടെ  പ്ലാവ് മരത്തില്‍ കൂടുകെട്ടിയ കടന്നല്‍ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മുഖത്ത് ഉള്‍പ്പെടെ പരുക്കുളളതിനാല്‍ കുട്ടിയെ പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍ ശരീരമാകെ അലര്‍ജി വ്യാപിക്കും.

കടന്നല്‍ കൂട് നീക്കം ചെയ്യുക ഏറെ ശ്രമകരമായ പ്രവൃത്തിയാണ്. അഗ്നിശമനസേനയും വനംവകുപ്പും പൊലീസും താല്‍പര്യപ്പെട്ടാലേ നാട്ടുകാര്‍ക്ക് രക്ഷയുളളു.