
കൊല്ലം ആയൂരിൽ വിമുക്തഭടന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങള്‍ കത്തിച്ച നിലയില്‍ കാണപ്പെട്ടു. അമ്പലമുക്ക് സ്വദേശി സതീഷ്കുമാറിനാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അമ്പലമുക്ക് കുണ്ടൂര്‍ ശോഭ മന്ദിരത്തില്‍ സതീഷ്കുമാറിന്റെ കാറും ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. വീടിനോട് ചേർന്നുളള ഷെഡ്ഡിലാണ് വാഹനങ്ങൾ നിര്‍ത്തിയിട്ടിരുന്നത്. സതീഷ്കുമാറും സുഹൃത്തും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് രാത്രിയായിരുന്നു ആക്രമണം. പുലര്‍ച്ചെ കാര്‍ ഷെഡ്ഡില്‍ നിന്ന് വലിയ ശബ്ദവും പുകയും ഉണ്ടായി. തീകെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് സതീഷ്കുമാര്‍ പറയുന്നു.
വിവരം അറിഞ്ഞ് ചടയമംഗലം പൊലീസും അഗ്നിശമനസേനയും എത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും വാഹനങ്ങൾ പൂർണമായി കത്തി നശിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുമാസം മുന്‍പാണ് വാഹനങ്ങള്‍ വാങ്ങിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. സതീഷ്കുമാറുമായി മുൻവൈരാഗ്യം ഉള്ള ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.