യാതൊരു മുന്നറിയിപ്പും കൂടാതെ ജപ്തി; വഴിയാധാരമായി ഒരു കുടുംബം

മാവേലിക്കരയിൽ യാതൊരു മുന്നറിയിപ്പും കൂടാതെ ഒരു കുടുംബത്തെ ജപ്തി ചെയ്ത് വഴിയാധാരമാക്കിയതായി പരാതി. മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞും അച്ഛനും അമ്മയുമാണ് കുടുംബത്തിലുള്ളത്. മാവേലിക്കരയിലുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനമാണ് ജപ്തി നടപടിക്കു പിന്നിൽ. സ്ഥാപനത്തിൻ്റെ മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധത്തിലാണ് കുടുംബം.