കാടിറങ്ങുന്ന മൃഗങ്ങളെ പേടിച്ച് തെൻമല; അവഗണിച്ച് വനംവകുപ്പ്

കൊല്ലം തെന്‍മല പ്രദേശത്ത് കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ വനം വകുപ്പ് ഫലപ്രദമായ നടപടികളെടുക്കുന്നില്ലെന്നു നാട്ടുകാര്‍. നിരന്തരം കൃഷി നശിപ്പിക്കുന്നു. വേലി, കിടങ്ങുകള്‍ എന്നിവ സ്ഥാപിക്കാമെന്നുള്ള വാഗ്ദാനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കാടിറങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞിരുന്നു.

കൊല്ലത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ കാടിറങ്ങുക പതിവാണ്. കാടിറങ്ങുന്ന ഇവ വിളകള്‍ നശിപ്പിക്കുന്നു. ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ടികള്‍ വയക്കുന്ന മുഖ്യ വാഗ്ദാനമാണ് വന്യമൃഗങ്ങളെ തടയാന്‍ ഫെന്‍സിങ്ങും കിടങ്ങുകളും ഉള്‍പ്പെടെ സ്ഥാപിക്കാമെന്ന്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നലസ്‍കിയ വാഗ്ദാനം പൂര്‍ണമായും മറക്കും. എന്നാല്‍ വന്യമൃഗങ്ങളെ തടയാനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നെന്നായിരുന്നു വനം വകുപ്പിന്‍റെ വിശദീകരണം.