മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചര്‍ക്കായി ആദ്യസ്മാരകം നെയ്യാറ്റിന്‍കരയില്‍ ഒരുങ്ങുന്നു. കലാസാംസ്കാരിക കൂട്ടായ്മയായ നെയ്യാര്‍ വരമൊഴിയാണ് നഗരസഭയുമായി ചേര്‍ന്ന് സ്മാരകമൊരുക്കുന്നത്. സുഗതസ്മൃതി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം ഇന്ന് മന്ത്രി വി.ശിവന്‍കുട്ടി നാടിന് സമര്‍പ്പിക്കും
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ സാഹിത്യലോകത്തിന് മുന്നില്‍ തുറന്നിട്ട എഴുത്ത്്.വികാരസാന്ദ്രവരികളാല്‍ മനുഷ്യന്റെ സാമൂഹികാ അനുഭവങ്ങളെ മലയാളത്തിന് സമ്മാനിച്ച എഴുത്തുകാരി.ജനസേവനവും പ്രകൃതി സ്നേഹവും സമന്വയിച്ച എഴുത്തുകളുടെ സൃഷ്ടാവിനായി സ്മാരകമൊരുക്കിയിരിക്കുന്നതും ആ പ്രയത്നങ്ങളെല്ലാം അടയാളപ്പെടുത്തിക്കൊണ്ടാണ്.35 അടി നീളവും 10 അടി പൊക്കവുമുള്ള സ്മാരകം നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സിനോട് ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.പ്രകൃതി ഭംഗി കൂടി ദ്യശ്യവത്ക്കരിച്ചിരിക്കുന്ന സ്മാരകത്തിനൊപ്പം തണലിടവും സാംസ്കാരിക അരങ്ങും ഒരുങ്ങും.
4 കലാകാരന്‍മാര്‍ 35 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച സ്മൃതി മണ്ഡപവും ഒപ്പമുണ്ട്. സമീപത്തെ ചുവരുകളൊക്കെയും കവിതയിലെ വിവിധ സന്ദര്‍ഭങ്ങളെ ചിത്രീകരിക്കുന്നു.എല്ലാ ആഴ്ചകളിലും നെയ്യാറ്റിന്‍കര താലൂക്കിലെ ഒരു സ്കൂളിന്റെ മലയാളം ക്ലാസ് സ്മൃതിമണ്ഡപത്തില്‍ ക്രമീകരിക്കും.