thara-help-klm

ഒന്നിനു പിറകെ ഒന്നായി അംഗങ്ങളെല്ലാം രോഗശയ്യയിൽ ആയതോടെ കരുണ ഉള്ളവരുടെ കനിവ് തേടുകയാണ് ഒരു കുടുംബം. ചെറിയ പ്രായത്തിൽ അർബുദത്തിന് പിടിയിലായ അഭയ് യുടെ ചികിത്സാച്ചെലവിനാണ് ഇപ്പോൾ തിരുവനന്തപുരം സ്വദേശി ഷിബിനും ഭാര്യ താരയും നെട്ടോട്ടമോടുന്നത്. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ ആവർത്തിക്കുമ്പോഴും ചികിത്സാച്ചെലവിന് വേണ്ട 70 ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്ന് ഇവർക്കറിയില്ല. പതിനൊന്നുകാരൻ അഭയിന് രണ്ടുവർഷം മുൻപാണ് അർബുദം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കായി വെല്ലൂരിൽ എത്തിയപ്പോഴാണ് മജ്മ യിലേക്കും അർബുദം പടർന്നതായി കണ്ടെത്തിയത്. കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന്റെ ഏക വരുമാനം തിയറ്റർ ജീവനക്കാരനായ ഷിബിന്റെതാണ്. എന്നാൽ ഷിബിനും കരൾ ചുരുങ്ങുന്ന രോഗത്തെ തുടർന്ന് ചികിത്സയിലാണ്. താരയും നേരത്തെ അർബുദബാധിതയായിരുന്നു. ഇതുവരെയുള്ള ചികിത്സയുടെ കടം വീട്ടാൻ തന്നെ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ഇതിനിടെ നവംബറിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ താരയ്ക്ക് നേഴ്സിങ് ജോലി ഉപേക്ഷിക്കേണ്ടി വന്നു.മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സമൂഹം കൈകോർക്കും എന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ.‌