സന്നിധാനത്ത് തിരുവാതിരകളി; നൃത്താർച്ചനയുമായി കൊച്ചു കലാകാരികൾ

sabarimaladance-02
SHARE

ശബരിമലയിൽ നൃത്താർച്ചനയുമായി കൊച്ചു കലാകാരികൾ .തിരുവനന്തപുരം വെഞ്ഞാറമൂട് ജീവ കലാ സാംസ്കാരിക മണ്ഡലത്തിലെ  കലാകാരികളാണ് തിരുവാതിര കളിയുമായി സന്നിധാനത്ത് എത്തിയത്.

ഗണപതി സ്തുതിയിൽ തുടങ്ങി പാരമ്പര്യ തിരുവാതിര ശീലുകളായ വന്ദനം, കൂരിരൂട്ടും, കുറത്തിപ്പാട്ട് എന്നിവെക്കല്ലാം കുരുന്നുകൾ ചുവട് വെച്ചപ്പോൾ അയ്യപ്പഭക്തർക്ക് അതൊരു വേറിട്ട കാഴ്ചയായി. ഇത് മൂന്നാം തവണയാണ്  ജീവകല സാംസ്കാരിക വേദി  തിരുവാതിരയുമായി ശബരിമലയില്‍ എത്തുന്നത്. തിരുവാതിര കളി കൂടാതെ സന്നിധാനത്ത്  ശിങ്കാരിമേളവും കൊട്ടിക്കയറി. നെയ്യാറ്റിൻകര ബാലഭദ്ര സമിതിയാണ്  സന്നിധാനത്ത് ശിങ്കാരിമേളം അവതരിപ്പിച്ചത്.

MORE IN SOUTH
SHOW MORE