നവരാത്രി വിഗ്രഹങ്ങള്‍ക്ക് ഭക്തിനിര്‍ഭര വരവേൽപ്പ്; ആഘോഷങ്ങള്‍ക്ക് തുടക്കം

നവരാത്രി വിഗ്രഹങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഭക്തിനിര്‍ഭര വരവേല്‍പ്. വിഗ്രഹങ്ങള്‍ കണ്ടുതൊഴാന്‍ നൂറുകണക്കിന് ഭക്തരാണ് നിരത്തിനിരുവശവും അണിനിരന്നത്. 

പുലര്‍ച്ചെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഉച്ചയോടെ കരമന ശ്രീ സത്യവാഗീശ്വര ക്ഷേത്രത്തിലെത്തി. വൈകുന്നേരത്തോടെ യാത്രവീണ്ടും തുടങ്ങി.കരമനമുതല്‍ കിള്ളിപ്പാലം വരെ നൂറുകണക്കിന്ഭക്തജനങ്ങള്‍ നിരത്തിനിരുവശവും അണിനിരന്നു. കിള്ളിപ്പാലത്ത് വീണ്ടും സ്വീകരണം.സരസ്വതിദേവിയെ കോട്ടയ്ക്കം നവരാത്രി മണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഇതോടെ അനന്തപുരിയിലെ നവരാത്രി ഉല്‍വസത്തിന് തുടക്കം.

ശനിയാഴ്ച കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നാണ്  വിഗ്രഹഘോഷയാത്രപുറപ്പെട്ടത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയരുന്നെങ്കിലും വെള്ളിക്കുതിരയെ എഴുന്നെള്ളിച്ചില്ല. ആനയുടെ അകമ്പടിയും ഒഴിവാക്കി.