പച്ചത്തുരുത്തായി കണ്ടൽ നട്ടുപിടിപ്പിക്കൽ; പദ്ധതിയുമായി പഞ്ചായത്ത്

തിരുവനന്തപുരം കഠിനംകുളം കായലിനെ സംരക്ഷിക്കാനായി കണ്ടൽചെടികൾ നട്ടുപിടിപ്പിക്കൽ പദ്ധതിയുമായി പഞ്ചായത്ത്. രണ്ടായിരം കണ്ടൽചെടികളാണ് ആദ്യഘട്ടമായി തീരത്ത് നട്ടുപിടിപ്പിക്കുന്നത്. പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു .

തീരശോഷണവും കയ്യേറ്റങ്ങളും കാരണം കായലിൻ്റെ വിസ്തൃതി നാൾക്കുനാൾ കുറഞ്ഞു വന്നതോടെയാണ് കണ്ടൽകൃഷിയുമായി പഞ്ചായത്ത് രംഗത്തെത്തിയത്. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ രണ്ടായിരം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കും. ടൂറിസം പദ്ധതിക്കും ഇത് ഉണർവേകുമെന്നാണ് പഞ്ചായത്തിൻ്റെ കണക്ക് കൂട്ടൽ.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിെ ൻ്റെ സഹായത്താലാണ് പദ്ധതി നടപ്പാക്കുന്നത്തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പദ്ധതി ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ടു കൊണ്ടു പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം.