കോന്നിയിൽ തെരുവുനായ ശല്യം രൂക്ഷം; 5 പേരെ കടിച്ചു; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

konni-dog
SHARE

പത്തനംതിട്ട കോന്നി ടൗണിലും പരിസരത്തും തെരുവുനായ ശല്യം. നായ്ക്കള്‍ കഴിഞ്ഞ ദിവസം അഞ്ചു പേരെ കടിച്ചു. തെരുവ് നായ്ക്കള്‍ പെരുകുന്നത് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

കടത്തിണ്ണയില്‍ വിശ്രമിക്കുകയായിരുന്ന വയോധികനെ നായ കടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടത്. സ്കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പടെ അഞ്ചു പേരെ ഒരു മണിക്കൂറിനുള്ളില്‍ തെരുവ്നായ്ക്കള്‍ ആക്രമിച്ചു. എല്ലാവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. കോന്നി ബസ്്സ്റ്റാന്‍ഡ് പരിസരത്തും സിവില്‍സ്റ്റേഷനിലും ചന്തയിലുമൊക്കെ തെരുവ് നായ്ക്കളുടെ ശല്യമുണ്ട്.മൂന്ന് ആഴ്ച്ച മുന്‍പ് പത്തനംതിട്ട നഗരത്തിൽ ഒരു മണിക്കൂറിനിടെ പതിനാലു വഴിയാത്രക്കാരെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.

MORE IN SOUTH
SHOW MORE
Loading...
Loading...