തറയിൽ ഫിനാൻസ് തട്ടിപ്പ്; മൂന്ന് കോടിയോളം രൂപ നഷ്ടമായെന്ന് പത്താനാപുരത്തെ നിക്ഷേപകർ

തറയിൽ ഫിനാൻസ് തട്ടിപ്പിൽ കൊല്ലം പത്തനാപുരത്തും നിക്ഷേപകർക്ക് പണം നഷ്ടമായതായി പരാതി. മൂന്ന് കോടിയിലധികം രൂപയാണ് നഷ്ടമായത്. ആക്ഷൻ കൗണ്‍സില്‍ രൂപികരിച്ച് പ്രതിഷേധത്തിലാണ് നിക്ഷേപകര്‍.

തറയില്‍ ഫിനാന്‍സിന്റെ പത്തനാപുരത്തെ ശാഖയില്‍ പണം നിക്ഷേപിച്ച മുപ്പത്തഞ്ച് പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പത്തുലക്ഷം രൂപയിലധികം നിക്ഷേപിച്ചവരാണ് കൂടുതല്‍പേരും. 

പണയ ഉരുപ്പടികള്‍ തിരികെ നൽകാൻ പൊലീസ് നിർദേശ പ്രകാരം പത്തനാപുരം ബ്രാഞ്ച് നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പരാതികൾ പ്രകാരം അന്‍പത് കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ഫിനാന്‍സ് ഉടമയുമായ സജി സാം പൊലീസില്‍ കീഴടങ്ങിയിരുന്നു.