ലൈഫ് പദ്ധതി പ്രകാരം ലഭിച്ച ഭൂമി അപകടനിലയിൽ; ആശങ്കയിൽ ഗുണഭോക്താക്കൾ

കൊല്ലം ചടയമംഗലത്ത് ലൈഫ് പദ്ധതി പ്രകാരം വീടു നിര്‍മിക്കാന്‍ ലഭിച്ച ഭൂമി വീടുകളെ അപകടത്തിലാക്കുമെന്ന് പരാതി. പാറയ്ക്ക് മുകളില്‍ മണ്ണിട്ടുയര്‍ത്തിയതും തോടിന്റെ വശത്തെ മണ്ണ് ഇടിയുന്നതുമാണ് ഗുണഭോക്താക്കളെ ആശങ്കയിലാക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

ചടയമംഗലം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കൊല്ലോണത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പതിനാലു കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചത്. സെന്റിന് അറുപതിനായിരം രൂപയ്ക്ക് വാങ്ങിയ ഭൂമിയില്‍ വീടു നിര്‍മാണം തുടങ്ങിയപ്പോഴാണ് ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ടായത്. പാറയ്ക്ക് മുകളില്‍ മണ്ണിട്ടുയര്‍ത്തിയ ഭൂമിയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചതെന്നാണ് പരാതി. വസ്തുവിന്റെ ഒരുവശത്ത് തോട് പുറമ്പോക്കാണ്. ഇവിടെ നികത്തിയെടുത്തതിനാല്‍ മണ്ണിടിയുന്നതും ആശങ്കയാണ്. ഗുണഭോക്താക്കളുടെ താല്‍പര്യപ്രകാരമാണ് വസ്തുവാങ്ങിയതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.