snail-money-kollam

ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യത്തില്‍ വലയുന്ന കൊല്ലം എഴുകോണുകാര്‍ക്ക് ഒരു ചെറിയ ആശ്വാസ വാര്‍ത്ത. ഒച്ചിനെ ശേഖരിച്ച് നല്‍കുന്നവര്‍ക്ക് അബ്ദുൾകലാം ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്സ് സൊസൈറ്റി  പണം നല്‍കും. ഒച്ചുകള്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. അവര്‍ക്ക് ചെറിയ കൈത്താങ്ങാവുകയാണ് ഡോ.എ.പി.ജെ.അബ്ദുൾകലാം ഫാർമേഴ്‌സ് പ്രൊഡ്യുസേഴ്സ് സൊസൈറ്റി. ഒരു ഒച്ചിന് മൂന്നു രൂപ വീതമാണ് സൊസൈറ്റി നല്‍കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

ഒച്ച് നശീകരണത്തിനായി കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിലയിരുത്തി. ഒച്ചിന് കെണിയൊരുക്കുന്നതിനായുള്ള കിറ്റും വിതരണം ചെയ്തു. കൃഷി നാശത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.