സിഎഫ്എല്‍ടിസി അടച്ചൂപൂട്ടല്‍ഭീഷണിയില്‍; സമരവുമായി പഞ്ചായത്ത് ഭരണസമിതി

സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തതിനെ തുടര്‍ന്ന് സിഎഫ്എല്‍ടിസി സെന്‍റര്‍ അടച്ചൂപൂട്ടല്‍ഭീഷണിയിലെന്ന് ആരോപിച്ച്  തിരുവനന്തപുരം കള്ളിക്കാട്  പഞ്ചായത്ത് ഭരണസമിതിയുടെ  നിരാഹര സമരം. പഞ്ചായത്ത് പ്രസിഡന്‍ും ഭരണസമിതി അംഗങ്ങളുമാണ് സിഎഫ്എല്‍ടിസിയായ കള്ളിക്കാട്  രാജീവ് ഗാന്ധി ഇന്‍സ്റ്റ്യൂട്ടീന് മുന്‍പില്‍ സമരം നടത്തിയത്.

കോവിഡ് കുതിച്ചുയരുമ്പോള്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്ന് വിമര്‍ശനവുമായാണ് തിരുവനന്തപുരം കള്ളിക്കാട് ഭരണസമിതി സമരമിരുന്നത്.  നൂറ് പേരേ താമസിപ്പിക്കുന്ന സിഎഫ്എല്‍ടിസി സെന്‍റര്‍ നടത്തിപ്പില്‍ മുപ്പതുലക്ഷം രൂപയാണ് പഞ്ചായത്തിന് ഇതുവരെ കടമെന്ന് പഞ്ചായത്ത് ഭരണസമിതി പരാതിപ്പെടുന്നു. 

കള്ളിക്കാട് പഞ്ചായത്തിലെ നാലുപേര്‍ മാത്രമാണ് സിഎഫ്എല്‍ടിസിയില്‍ ചികില്‍സയിലുള്ളത്. മറ്റുള്ളവര്‍ സമീപപഞ്ചായത്തുകളില്‍ നിന്നുള്ളളരാണ്.എന്നിട്ടും സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുന്നില്ലെന്നാണ് സമരമിരുന്ന ഭരണസമിതിയുടെ ആരോപണം. ബിജെപി ഭരിക്കുന്ന പഞ്ചായത്തായതിനാല്‍ സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും വിമര്‍ശനമുണ്ട്.