താന്നി കായലില്‍ നഞ്ചുകലക്കി മീന്‍പിടിത്തം; നടപടിയാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

കൊല്ലം മയ്യനാട് മുക്കം താന്നി കായലില്‍ നഞ്ചുകലക്കി മീന്‍പിടിത്തം. വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് നൂറുകണക്കിന് മല്‍സ്യങ്ങളാണ് ചത്തു പൊങ്ങിയത്. 

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 

പൊഴിയോട് ചേര്‍ന്നുള്ള ഭാഗത്താണ് നഞ്ചു കലക്കിയത്. ഇവിടെ ശനിയാഴ്ച്ച രാവിലെ മുതല്‍ മീനുകള്‍ ചത്തുപൊങ്ങി. വെള്ളത്തിന് തവിട്ട് നിറവും ദുര്‍ഗന്ധവുമുണ്ട്.

താന്നി– മുക്കം കായലില്‍ നിന്നു നേരത്തെയും നഞ്ചു കലക്കി മീന്‍ പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ തോതില്‍ വിഷം കലര്‍ത്തുന്നത് ആദ്യമായിട്ടാണ്. 

ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി.