കൊല്ലം ബൈപാസില്‍ ടോൾ; കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങി സിപിഎം

കൊല്ലം ബൈപാസില്‍ ചുങ്കം പിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഎം സമരത്തിലേക്ക്. അഞ്ചാലുംമൂട്ട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ പണിത ബൈപാസില്‍ ചുങ്ക പിരിവ് വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.

നാലുപതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാര്‍ഥ്യമായത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷമായപ്പോഴാണ് ചുങ്കം പിരക്കാന്‍ േകന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് സിപിഎമ്മിന്റെ സമരം.

ചുങ്കം പിരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി കേന്ദ്രമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ടോള്‍ പിരിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അവകാശവാദം.