ക്ഷീരകര്‍ഷകര്‍ക്കായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മിഷന്‍ സുനന്ദിനി പദ്ധതി

ക്ഷീരകര്‍ഷകര്‍ക്കായി പത്തനംതിട്ട ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മിഷന്‍ സുനന്ദിനി പദ്ധതി. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കന്നുകാലികളില്‍ പാലുല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.

ക്ഷീരകര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനും, ഉല്‍പാദന ചിലവ് കുറയ്ക്കുന്നതിനുമായിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.  മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നുനടത്തുന്ന മിഷന്‍ സുനന്ദിനി പദ്ധതി ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി സാം മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍ അധ്യക്ഷയായി. കാലിത്തീറ്റയ്ക്കൊപ്പം, ഢാതുലവണ മിശ്രിതവും സബ്സിഡി നിരക്കില്‍ ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയിലൂടെ ലഭ്യമാക്കും.