വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍; നടപടിയില്ല

അറുതിയാകാതെ വന്യമൃഗങ്ങളുടെ ആക്രമണത്തിലൂടെയുള്ള കൃഷിനാശം. കൃഷി സാശത്തിന് പിന്നാലെ കാട്ടുപന്നിയുടെ ആക്രമണത്തില്‍  റാന്നി വയലത്തല സ്വദേശി കൃഷ്ണന്‍കുട്ടിയ്ക്ക് പരുക്കേറ്റു. വന്യമൃഗാക്രമണം നിരന്തരം ആവര്‍ത്തിച്ചിട്ടും വനവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലെന്നാണ് ആക്ഷേപം.

മന്ദിരംപടി, കീക്കൊഴൂര്‍, പാലച്ചുവട്, വയലത്തല എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ വലിയതോതില്‍ കൃഷി നശിപ്പിക്കുന്നത്. കപ്പ, മഞ്ഞള്‍, ഇഞ്ചി, ചേമ്പ് തടുങ്ങിയവയൊക്കെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചു. ഒരു കര്‍ഷകനെയും കാട്ടുപന്നി ആക്രമിച്ചു. 

വനമേഖലയില്‍ നിന്ന് വലിയതോതില്‍ പന്നികള്‍ ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. നാട്ടിന്‍പുറങ്ങളിലെയ്ക്കിറങ്ങുന്ന കാട്ടുപന്നികള്‍ നാട്ടുകാരുടെ ജീവനും ഭീഷണിയുയര്‍ത്തുന്നുണ്ട്.