പണി തുടങ്ങിയിട്ട് വർഷം രണ്ട്; എങ്ങുമെത്താതെ പള്ളിമുക്ക്–മണ്‍റോത്തുരുത്ത് റോഡ്

roadkundara4
SHARE

നിര്‍മാണം എങ്ങുമെത്താതെ കൊല്ലം കുണ്ടറ പള്ളിമുക്ക് – മണ്‍റോത്തുരുത്ത് റോഡ്.  പണി തുടങ്ങി വര്‍ഷം രണ്ടു കഴിഞ്ഞു.യാത്രക്കാരുെടയും വാഹനങ്ങളുടെയും നടുവൊടിക്കുന്ന യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

മണ്‍റോതുരുത്തിലെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ഈ റോഡ് പുതുക്കി പണിയാന്‍ തീരുമാനിച്ചത്. കിഫ്ബിയില്‍ നിന്നു ഇരുപത്തിയഞ്ചു കോടി രൂപ അനുവദിച്ചു. രണ്ടുവര്‍ഷം മുന്‍പ് ആഘോഷമായി നിര്‍മാണോദ്ഘാടനവും നടത്തി. ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടലും പ്രതികൂല കാലവസ്ഥയുമൊക്കെ നിര്‍മാണത്തിന് തിരച്ചടിയായി. 

സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഇടപെട്ട് റോഡിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE
Loading...
Loading...