കിഴക്കേകോട്ടയില്‍ കാല്‍നട പാലം വരുന്നു

തിരുവനന്തപുരം കിഴക്കേകോട്ടയില്‍ കാല്‍നട പാലം വരുന്നു. നിര്‍മാണോദ്ഘാടനം മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വഹിച്ചു. നഗരസഭ പണം ചെലവാക്കാതെ നഗരത്തില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ മേല്‍പാലമാണ് കിഴക്കേകോട്ടയിലേത്.

തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കിഴക്കേകോട്ടയില്‍ ഏറെ നാളത്തെ ആവശ്യമാണ് റോഡ് മുറിച്ചു കടക്കുന്നതിനുള്ള കാല്‍നട പാലം. ഏറെക്കാലം ജനപ്രതിനിധികളുടെ  വാഗ്ദാനത്തില്‍ മാത്രമൊതുങ്ങിയ പാലം ഒടുവില്‍  യാഥാര്‍ഥ്യമാവുകയാണ് . ഗാന്ധിപാര്‍ക്കില്‍ നിന്നു തുടങ്ങി അട്ടകുളങ്ങര സെന്‍ട്രല്‍ സ്കൂള്‍ വരെയും അവിടെ നിന്നു റോഡിന്‍റെ മറുവശത്തേക്കുമാണ് പാലം വരുന്നത്. കയറാനും ഇറങ്ങാനും  രണ്ടു വശങ്ങളിലും ലിഫ്റ്റുമുണ്ടെന്നതാണ് പാലത്തിന്‍റെ പ്രധാന പ്രത്യേകത. സമയബന്ധിതമായി പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു

കോട്ടണ്‍ഹില്‍ സ്കൂളിനു മുന്നിലും സെന്‍റ്മേരീസ് സ്കൂളിനു മുന്നിലുമാണ് തലസ്ഥാന നഗരത്തില്‍ മേല്‍പാലങ്ങളുള്ളത്