പ്രക്കാനത്ത് കുടിവെള്ളമില്ല; വാഗ്ദാനം മറന്ന് അധിക‍ൃതർ

വേനല്‍ കടുത്തതോടെ കുടിവെള്ളംപോലും കിട്ടാതെ പത്തനംതിട്ട പ്രക്കാനം തേക്കുകല്ലിലെ താമസക്കാര്‍. കുടിവെള്ളമെത്തിക്കാമെന്ന വാഗ്ദാനം അധികൃതര്‍ മറക്കുമ്പോള്‍ വല്ലപ്പോഴും വെള്ളമെത്തിച്ചുനല്‍കുന്ന സാമൂഹ്യസംഘടനകള്‍ മാത്രമാണ് ഇവരുടെ ആശ്വാസം. പണംകൊടുത്ത് കുടിവെള്ളം വാങ്ങേണ്ടഗതികേടിലാണ് പലരും.കിണറുകളെല്ലാം വറ്റി. അല്‍പം ശേഷിക്കുന്നവയിലെ വെള്ളമാകട്ടെ ഉപയോഗ ശൂന്യവും. അദ്വാനിച്ചുമടുക്കാമെന്നല്ലാതെ ഇതില്‍നിന്ന് തുള്ളിവെള്ളംകിട്ടില്ല. പഞ്ചായത്ത് സ്ഥാപിച്ച വാട്ടര്‍ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ അധിക‍‍ൃതര്‍ തയാറാകാറെ ഇല്ല. തേക്കുകല്ലില്‍ മാത്രമല്ല പത്തനംതിട്ടമേഖലയില്‍ പൂവമ്പാറ,ചുരുളിക്കോട്, തോണിക്കുഴി, വെട്ടിപ്രം, അഞ്ചക്കാല,ആനപ്പാറ എന്നിവിടങ്ങളിലൊക്കെ വെള്ളമില്ലാതെ താമസക്കാര്‍ വലയുകയാണ്.