10 കിലോ വരെ ഭാരം താങ്ങും; പത്രക്കടലാസിൽ ഒരു സഞ്ചി: വിഡിയോ

ഒരു പത്രക്കടലാസ് കൊണ്ട് പത്തുകിലോവരെ ഭാരം കൊണ്ടുപോകാന്‍ കഴിയുന്ന സഞ്ചിയുമായി തിരുവനന്തപുരം മിത്രാ നികേതന്‍. കടലാസും ചണനൂലും പ്രത്യേക പശകൊണ്ട് ഒട്ടിച്ചെടുത്താണ് ഇത് തയാറാക്കുന്നത്. സഞ്ചിയൊന്നിന് പതിനഞ്ചുപൈസമാത്രം മുടക്കുവരുന്ന നിര്‍മാണ രീതി സ്ത്രീകളെ പഠിപ്പിക്കുകയാണ് പടിഞ്ഞാറേ കോട്ടയിലെ മിത്രാനികേതന്‍ കേന്ദ്രം. 

ഒരുസഞ്ചിക്ക് മുടക്കുമുതല്‍ പതിനഞ്ചുപൈസ മാത്രം. കുറഞ്ഞത് അന്‍പതുപൈസവരെ വിലയിട്ട് വില്‍ക്കാം. പരസ്യദാതാക്കളുണ്ടെങ്കില്‍ വരുമാനമേറും.ഈ സഞ്ചിക്ക് എത്രത്തോളം ഭാരംതാങ്ങാനാകും എന്നുകൂടി നോക്കാം. ഈ ഇഷ്ടികകള്‍ സഞ്ചിയില്‍ ഇട്ടു. ഭാരം അഞ്ചരകിലോയിലേറെ. പത്തുകിലോവരെ ഭാരം താങ്ങാനാകുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.കടലാസ്്സഞ്ചി നിര്‍മാണത്തില്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ നാല്‍പത്തുസ്ത്രീകള്‍ക്കാണ് പരിശീനം നല്‍കുന്നത്.

കരുതലോടെ ഉപയോഗിച്ചാല്‍ നാലഞ്ചുതവണ സാധനങ്ങള്‍ വാങ്ങാന്‍ ഈ സഞ്ചിമതിയാകും.