വെള്ളമില്ല; തളിരിലകൾ കരിയുന്നു; വെറ്റില കർഷകർ പ്രതിസന്ധിയിൽ

വെള്ളമില്ലാതായതോടെ ദുരിതത്തിലായി പത്തനംതിട്ട അടൂരിലെ വെറ്റിലകര്‍ഷകര്‍. കൃഷിയിടത്തിലെ കുളങ്ങളും കിണറും വറ്റി. കനാല്‍ വൃത്തിയാക്കാന്‍ വൈകുന്നതിനാല്‍ ഉപകനാലുകളിലും വെള്ളം എത്തുന്നില്ല.

സമീപത്തെ കനാല്‍വെള്ളത്തെ ആശ്രയിച്ചായിരുന്നു കൃഷി. മുഖ്യകനാല്‍ വൃത്തിയാക്കാന്‍ വൈകുന്നതിനാല്‍ ഉപകനാലുകളിലൂടയും വെള്ളം എത്തുന്നില്ല. ഇതോടെ ദുരിതത്തിലായത് കര്‍ഷകരാണ്. വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം തളിരിട്ട വെറ്റിലകള്‍ കരിഞ്ഞുതുടങ്ങി.

വേനല്‍കടുത്തതോടെ നല്ലവെറ്റില കിട്ടാത്തത് കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 80വെറ്റില അടങ്ങിയ ഒരുകെട്ടിന് ഗുണമെന്‍മ അനുസരിച്ച് 130 മുതല്‍ 170രൂപവരെയാണ് വില. കനാലിലൂടെ വെള്ളം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം