ത‌ിരുവനന്തപുരം നഗരത്തില്‍ ജലവിതരണം നിര്‍ത്തിവച്ചു

ത‌ിരുവനന്തപുരം നഗരത്തില്‍ ജലവിതരണം നിര്‍ത്തിവച്ചു. അരുവിക്കര ജലശുദ്ധീകരണശാലയിലെ നാലാംഘട്ട നവീകരണത്തിനാണ് പമ്പിങ് നിര്‍ത്തിവച്ചത്. നാളെ രാവിലെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുമെങ്കിലും തിങ്കളാഴ്ച്ച പുലര്‍ച്ചയോടെെയ ഉയര്‍ന്ന സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലെത്തൂ.

കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്നതിന് വേണ്ടിയാണ് അരുവിക്കര ജലശുദ്ധീകരണ ശാലയില്‍ അറ്റകുറ്റപണി നടത്തുന്നത്. അവസാനഘട്ട നവീകരണത്തിന്റെ ഭാഗമായി പമ്പ് സെറ്റുകള്‍ മാറ്റുന്ന ജോലികളാണ് നടക്കുക. വെള്ളം മുടങ്ങിയതിന് ബദല്‍ സംവിധാനമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ടാങ്കറുകളിലാണ് ജലവിതരണം. മെഡിക്കൽ കോളജിലേക്ക് ഭാഗികമായി ജലവിതരണമുണ്ട്. ആർസിസി, ശ്രീചിത്ര എന്നിവിടങ്ങളിലേക്കും കോളനികളിലേക്കും പ്രത്യേകം ടാങ്കർ ലോറികൾ ഒരുക്കി. ഈ കാണുന്ന കണ്‍ട്രാള്‍ റൂം നമ്പറുകളില്‍ കുടിവെള്ളം ലഭ്യമാക്കാനും പരാതികളറിയിക്കാനും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാവുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലീറ്റര്‍ കുടിവെള്ളം കൂടുതലായി എത്തിക്കാന്‍ സാധിക്കുമെന്ന കണ്ടെത്തലിലാണ് ജല അതോറിറ്റി നവീകരണം നടത്തിയത്.