നഞ്ച് കലക്കി മീൻ പിടിക്കുന്നുവെന്ന് പരാതി; പരവൂർ പൊലീസ് കേസെടുത്തു

കൊല്ലം ചിറക്കരയില്‍ നഞ്ച് കലക്കി മീന്‍ പിടിച്ചതായി പരാതി. പഞ്ചായത്ത് നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. ചിറക്കര പഞ്ചായത്ത് പരിധിയിലുള്ള പോളച്ചിറ പാടശേഖരത്തിലെ കുളത്തിലാണ് നഞ്ച് കലക്കി മീന്‍പിടിച്ചത്. നിരോധിത രീതിയില്‍ മീന്‍ പിടിച്ചവര്‍ വലിയ മല്‍സ്യങ്ങളെ കൊണ്ടു പോവുകയും ചെറിയവയെ ഉപേക്ഷിക്കുകയും ചെയ്തു. 

പോളച്ചിറ പാടശേഖരത്ത് നെല്‍ കൃഷിയില്ലാത്തപ്പോള്‍ മല്‍സ്യ കൃഷി നടത്താറുണ്ട്. പ്രതിവര്‍ഷം ലക്ഷങ്ങളാണ് ഇതിലൂടെയുള്ള വരുമാനം. മുന്‍വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ പോളച്ചിറയില്‍ നിന്നു നഞ്ചി കലക്കി മീന്‍പിടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.