മേല്‍പ്പാലനിര്‍മാണം അന്തിമഘട്ടത്തില്‍; ഗതാഗതകുരുക്കിന് പരിഹാരമാകും ; പ്രതീക്ഷ

തിരുവനന്തപുരം ചാക്ക മേല്‍പ്പാല നിര്‍മാണം അവസാനഘട്ടത്തില്‍. അവശേഷിക്കുന്ന നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പാലം യാഥാര്‍ഥ്യമാകുന്നതോടെ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് കൂടിയാണ് പരിഹാരമാകുന്നത്.

  

അവസാനഘട്ട മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പാലത്തിലൂടെ വാഹനങ്ങള്‍ ഓടിതുടങ്ങും. ടാറിങ്, കൈവരികളുടെ പെയിന്റിങ്ങ് മുതലായ ജോലികളാണ് ഇനി ബാക്കിയുള്ളത്. ചാക്ക റയിൽവേ ട്രാക്കിന് സമീപം മുതല്‍ ഈഞ്ചയ്ക്കൽ ജംക്ഷന് വരെ ഒന്നരകിലോമീറ്റര്‍ നീളമുണ്ട് പാലത്തിന്. ഇരുഭാഗത്തുള്ള സർവീസ് റോഡുകളുടെ അറ്റകുറ്റപണികളും പുരോഗമിക്കുകയാണ്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്ഥലത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ 

രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.