കെ.എം.എം.എല്ലിലെ രാസമാലിന്യം; സമരം ശക്തമാക്കി ജനകീയസമിതി

kmml-27
SHARE

കൊല്ലത്തെ കെ.എം.എം.എല്ലിന്റെ പ്രവർത്തനം മൂലം മലിനമായ പ്രദേശങ്ങൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ സമരം കൂടുതൽ ശക്തമാകുന്നു. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ സമരസമിതി കെ എം എംഎല്ലിന്റെ പ്രധാന കവാടം ഉപരോധിച്ചു.

കഴിഞ്ഞ 149 ദിവസമായി കെ.എം.എം.എല്ലിനു മുന്നില്‍ ചിറ്റൂരിലെ ജനങ്ങള്‍ സമരത്തിലാണ്. കമ്പനിയിൽ നിന്നു പുറംന്തള്ളുന്ന രാസമാലിന്യം ഒഴുകി എത്തുന്ന പ്രദേശങ്ങൾ എത്രയും വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരസമിതിയുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രാവിലെ കെ.എം.എം.എല്ലിന്റെ പ്രധാന കവാടം ഉപരോധിച്ചു. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഭൂമി ഏറ്റെടുക്കാനുള്ള നടപടി രാഷ്ട്രീയ വൈരാഗ്യം മൂലം ഇപ്പോഴത്തെ സർക്കാർ അട്ടിമറിച്ചുവെന്ന് ഷിബുബേബി ജോൺ ആരോപിച്ചു. സമരം കെ.എം.എം.എല്ലിന്റെ പ്രവർത്തനത്തെ ബാധിച്ചു. പ്രാധാനകവാടം ഉപരോധിച്ച പ്രവര്‍ത്തകര്‍ ജീവനക്കാരെ  അകത്തേക്ക് കടത്തിവിട്ടില്ല. 

MORE IN SOUTH
SHOW MORE
Loading...
Loading...