കരുതൽ നിറച്ച് മൂന്ന് ലോറികൾ ക്യാമ്പുകളിലേക്ക്; കൊല്ലം ജില്ലയിൽ ശേഖരണം തുടരുന്നു

ദുരിതബാധിതര്‍ക്ക് കരുതലുമായി കൊല്ലം ജില്ല.ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം െചയ്യുന്നതിനുള്ള ആവശ്യ വസ്തുകളുമായി കൊല്ലത്തു നിന്നു മൂന്നു ലോറികള്‍ പുറപ്പെട്ടു. അടിയന്തര സാഹചര്യം നേരിടാനായി പത്തുവള്ളങ്ങളും 30 മല്‍സ്യതൊഴിലാളികളെയും ജില്ലാ ഭരണകൂടം തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.

ശേഖരണ കേന്ദ്രങ്ങളിലേക്ക് സ്നേഹ സഹായം ഒഴുകുകയാണ്. ജില്ലയിലെ പ്രധാന ശേഖരണ കേന്ദ്രമായ ടി.എം.വർഗീസ് ഹാളില്‍ ഓരോ നിമിഷവും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സഹായവുമായി വിദ്യാര്‍ഥികളും മറ്റു സന്നദ്ധ സംഘടാന പ്രവര്‍ത്തകരും സജീവം. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് ആവശ്യ സാധനങ്ങളുമായി ലോറികള്‍ പോയി കഴിഞ്ഞു.

മുന്‍കരുതല്‍ എന്നവണ്ണം പത്തുവള്ളങ്ങളുമായി മുപ്പതു മല്‍സ്യ തൊഴിലാളികളെ പത്തതംതിട്ട ജില്ലയിലേക്ക് അയച്ചു. ഇനി പത്തു വള്ളങ്ങള്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്.  ജില്ലാ കേന്ദ്രത്തിന് പുറമേ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ശേഖരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ആവശ്യവസ്തുകള്‍ ശേഖരിക്കുന്ന സ്ഥലവും ഫോണ്‍ നമ്പരും: 

കൊല്ലം സിറ്റി- ടി.എം.വര്‍ഗീസ് ഹാള്‍ (1077)

കൊല്ലം താലൂക്ക് ഓഫിസ് (0474-2742116)

കൊട്ടാരക്കര താലൂക്ക് ഓഫിസ് (0474-2454623)

പുനലൂര്‍ താലൂക്ക് ഓഫിസ് (0475-2222605)

പത്തനാപുരം താലൂക്ക് ഓഫിസ് (0475-2350090)

കരുനാഗപ്പളളി താലൂക്ക് ഓഫിസ് (0476-2620223)

കുന്നത്തൂര്‍ താലൂക്ക് ഓഫിസ് (0476-2830345)