ചെളിക്കുളമായി തലസ്ഥാനം; അപകടങ്ങൾ തുടർക്കഥ

മഴക്കാലമായതോടെ തലസ്ഥാനനഗരത്തിലെ റോഡുകള്‍ കുളമായി. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് കടന്നാണ് സ്കൂളുകളിലേക്കും ജോലിസ്ഥലത്തേക്കും ആശുപത്രികളിലേക്കുമുള്ള ജനങ്ങളുടെ യാത്ര. യാത്രാദുരിതം നേരിട്ടനുഭവിച്ച യാത്രക്കാരി തയ്യാറാക്കിയ എന്റെ വാര്‍ത്ത കാണാം.

 ഇതുവഴിപോകുന്ന എല്ലാവരുടെയും സ്ഥിതി ഇതുതന്നെ. ദൈനദിന ആവശ്യങ്ങള്‍ക്കായി പൊട്ടിപൊളിഞ്ഞ റോഡില്‍  യാത്ര ചെയ്യേണ്ടിവരുന്ന സാധാരണക്കാരുടെ ദുരിതത്തിന് ഒരുവര്‍ഷമായി മാറ്റമില്ല. അപകടങ്ങളും പെരുകുന്നു.  

റോഡ് നന്നാക്കാന്‍ ഉത്തരവാദിത്വമുള്ള കോര്‍പറേഷന്‍ ഉറക്കത്തിലാണ്. വാര്‍ഡ് കൗണ്‍സിലര്‍ക്കുമുന്നില്‍ എന്നും പരാതിയുമായെത്തും നാട്ടുകാര്‍. ഫണ്ടില്ലാതെ താന്‍ എന്തുചെയ്യുമെന്ന് കൗണ്‍സിലര്‍ കൈമലര്‍ത്തുന്നു.  

 ഇതുവഴിയുളള യാത്ര വളരെ ദുഷ്ക്കരം തന്നെയാണ്  എന്ന് വാര്‍ഡ് കൗണ്‍സിലറും സമ്മതിക്കുന്നുണ്ടെങ്കിലും പരിഹാരമെന്തെന്നുമാത്രം അറിയില്ല.

 ഇതിനുടന്‍ പരിഹാരം കണ്ടെത്തിയില്ലങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഞങ്ങള്‍ പൊതുജനം.