200ൽ നിന്നും 30 രൂപയിലേക്ക് വിലയിടിഞ്ഞു; ദുരിതത്തിലായി വെറ്റില കര്‍ഷകർ

വിപണിയില്‍ വില ഇടിഞ്ഞതോടെ ദുരിതത്തിലായി പത്തനംതിട്ടയിലെ വെറ്റില കര്‍ഷകര്‍. കടുത്ത വേനലിനെഅതിജീവിച്ച് ക‍ൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഒരുകെട്ടു വെറ്റിലയ്ക്ക് 30 രൂപമാത്രമാണ് വിപണിയില്‍ ലഭിക്കുന്നത്. ആവശ്യക്കാരില്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

പ്രളയം നല്‍കിയ ദുരിതംകഴിഞ്ഞാണ് വെറ്റിലകര്‍ഷകര്‍ കടുത്തവേനലിനേയും മറമികടന്ന് കൃഷിയിറക്കിയത്. എന്നാല്‍ര വിലഇടിഞ്ഞതോടെ കൃഷിയും കച്ചവടവും ശരിക്കും നഷ്ടതതിലായി. കെട്ടിന് 200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് വില 30ലേയ്ക്കെത്തിയത്. കൃഷിയില്‍ ഇലവാട്ടം മഞ്ഞളിപ്പ് തുടങ്ങിയരോഗങ്ങള്‍ വന്നത് നഷ്ടം ഇരട്ടിയാക്കി.

ഈറ്റയാണ് വെറ്റിലകൊടിയ്ക്ക് താങ്ങായി നിര്‍ത്തുന്നത്. ഒരുകെട്ട് ഈറ്റക്ക് 450രൂപ നല്‍കണം. പരമാവധി 20എണ്ണമാണ് ഒരു കെട്ടിലുള്ളത്. നെല്ലിമുകള്‍, പന്തളം, പറക്കോട്, കോന്നി, പത്തനാപുരം, എന്നിവിടങ്ങളില്‍ വെറ്റില വില്‍പ്പനയ്ക്ക് പ്രത്യേകം ചന്തകളുണ്ട്. എന്നാല്‍ വിലകിട്ടാത്തത് പലരേയും വെറ്റില കൃഷിയില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുകയാണ്.