കൊല്ലത്തെ ക്യാന്‍വാസിൽ ഒപ്പിയെടുത്ത് യുവ ചിത്രകാരന്‍

ഇരുപത്തിനാലു ക്യാന്‍വാസുകളിലൂടെ കൊല്ലത്തിന്റെ ചിത്രം വരച്ചിരിക്കുകയാണ് ഒരു യുവ ചിത്രകാരന്‍. കെഎൽ– സീറോ ടൂ എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം കൊല്ലം ആശ്രാമം എയ്റ്റ് പോയ്ന്റ് കഫേയില്‍ ആരംഭിച്ചു. ചിത്ര പ്രദര്‍ശനം ഞായറാഴ്ച്ച സമാപിക്കും.

 അഷ്ടമുടിക്കായൽ, തെൻമല ഇക്കോ ടൂറിസം, പുനലൂർ തൂക്കുപാലം, തങ്കശ്ശേരി ലൈറ്റ്ഹൗസ്, ജഡായുപ്പാറ, അങ്ങിനെ അങ്ങിനെ കൊല്ലത്തിന്റെ കാഴ്ച്ചകളും സാംസ്കാരിക തനിമയും വിളിച്ചോതുന്ന ഇരുപത്തിനാലു ചിത്രങ്ങള്‍. 

12 വയസിനുള്ളില്‍ തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രകാരി അനവദ്യ കാരിക്കേച്ചര്‍ വരച്ച് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആശ്രാമം 8 പോയിന്റ് ആർട് കഫേയിൽ രാവിലെ 11 മുതൽ വൈകിട്ട് 8 വരെയാണു പ്രദർശനം. ആർട് കഫേയും പ്രത്യാശ ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിക്കുന്ന പ്രദർശനം ഞായറാഴ്ച്ച സമാപിക്കും.