ചെറുകിഴങ്ങ് കൃഷിയില്‍ നൂറുമേനി വിളയിക്കാന്‍ തയാറെടുത്ത് ഒരുകൂട്ടം കര്‍ഷകര്‍

PathanamThitta-Adoor-farming
SHARE

കാര്‍ഷീകമേഖലിയില്‍ നിന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന ചെറുകിഴങ്ങ് കൃഷിയില്‍ നൂറുമേനി വിളയിക്കാന്‍ തയാറെടുത്ത് ഒരുകൂട്ടം കര്‍ഷകര്‍. പത്തനംതിട്ട അടൂരിനടുത്ത് തട്ടയിലാണ് ചെറുകിഴങ്ങ് കൃഷിയ്ക്ക് പുനര്‍ജീവനം നല്‍കാനൊരുങ്ങുന്നത്. 

മുന്‍പ് കേരളത്തില്‍ വ്യാപകമായി കൃഷിയുണ്ടായിരുന്ന കിഴങ്ങുവര്‍ഗമാണ് ചെറുകിഴങ്ങ്. എന്നാല്‍ പിന്നീട് ഇത് കൃഷിചെയ്യുന്നത് കുറഞ്ഞുവന്നു. പലയിടങ്ങളില്‍ നിന്നും ചെറുകിഴങ്ങ് അപ്രത്യക്ഷമാകുകയും ചെയ്തു. പുതിയകാലത്ത് വിരളമായിമാത്രം വിപണിയില്‍ വരാറുള്ള ചെറുകിഴങ്ങിന് ആവശ്യക്കാര്‍ ഏറെയാണ്.

ഒരുമൂടില്‍ നിന്ന് അഞ്ചുകിലോവരെ കിഴങ്ങ് ലഭിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആറുമാസംകൊണ്ട് വിളവെടുക്കാം. ഓണവിപണി ലക്ഷ്യമിട്ടാണ് കൃഷിയിറക്കിയിരിക്കുന്നത്.

MORE IN SOUTH
SHOW MORE