ആര്യങ്കാവ് ഇരുപതു ഏക്കറില്‍ കാട്ടാനശല്യം രൂക്ഷം

കൊല്ലം ആര്യങ്കാവ് ഇരുപതു ഏക്കറില്‍ കാട്ടാനശല്യം രൂക്ഷം. വേനല്‍ കനത്തതോടെ ആനകള്‍ കൂട്ടമായി നാട്ടിലിറങ്ങുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. അതേ സമയം വനത്തിനുള്ളില്‍ നടത്തുന്ന നിര്‍മാണ ജോലികളാണ് ആന നാട്ടിലിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

രാത്രിയിലാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്. തെങ്ങ്,കമുക്,വാഴ, റബ്ബര്‍ അടക്കമുള്ള കാര്‍ഷിക വിളകളെല്ലാം നശിപ്പിക്കും.

കാട്ടിലെ നീര് ഉറവകള്‍ വറ്റിയതിനാല്‍ വെള്ളം തേടിയാണ് ആനകള്‍ നാട്ടിലിറങ്ങുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍ വനത്തിലൂടെ റോഡ് പണിയുന്നത് മൂലമാണ് ആന നാട്ടിലിറങ്ങുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം