വയലാര്‍–ദേവരാജന്‍ സംഗീതത്തിൽ അലിഞ്ഞ് തലസ്ഥാനം

വയലാര്‍–ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഇന്ദ്രജാലത്തില്‍ അലിഞ്ഞ് തലസ്ഥാനത്ത് സംഗീത സന്ധ്യ. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയാണ് ദേവരാഗസന്ധ്യ എന്നപേരില്‍ പരിപാടി അവതരിപ്പിച്ചത്. 

വയലാര്‍–ദേവരാജന്‍ കൂട്ടുകെട്ടിന്റെ രസതന്ത്രം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ തന്റെ സ്മരണകളിലൂടെ വിവരിച്ചപ്പോള്‍ ദേവരാഗസന്ധ്യയ്ക്ക് തുടക്കമായി.

വയലാറിന്റെ മതാതീതമായ വിശ്വമാനവദര്‍ശനമായിരുന്നു ആദ്യ ഗാനം. വയലാര്‍–ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന 22 പാട്ടുകളും ആലപിച്ചതും പശ്ചാത്തലസംഗീതമിട്ടതും എല്ലാം എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥികള്‍.

കൊതിതീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ എന്ന വയലാറിന്റെ വേദനയില്‍ ആസ്വാദകരും താദാത്മ്യപ്പെട്ടപ്പോള്‍ ദേവരാഗസന്ധ്യ സാര്‍ഥകമായി.