തെന്‍മല ഡാമില്‍ ഇനി കുട്ടവഞ്ചി സവാരിയും

വിനോദസഞ്ചാരികള്‍ക്കൊരു സന്തോഷ വാര്‍ത്ത. കൊല്ലം തെന്‍മല ഡാമില്‍ ഇനി കുട്ടവഞ്ചി സവാരിക്കും സൗകര്യം. പണം അല്‍പം കൂടുതല്‍ മുടക്കിയാല്‍ തടാകത്തിലെ ദ്വീപില്‍ അന്തിയുറങ്ങുകയും ചെയ്യാം. 

പത്തുകുട്ടവഞ്ചികളാണ്  സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അരമണിക്കൂറിന് നൂറുരൂപയാണ് നിരക്ക്. കുട്ടവഞ്ചി കൂടാതെ മുളകൊണ്ട് നിര്‍മിച്ച ചങ്ങാടവുമുണ്ട്.

ഏഴായിരത്തി അഞ്ചൂറ് രൂപ മുടക്കിയാല്‍ തടാകത്തിലെ ദ്വീപില്‍ മുളകൊണ്ട് നിര്‍മിച്ച കുടിലില്‍ ഒരു ദിവസം താമസിക്കാം. കൊല്ലം ജില്ലയിലെ ആദ്യത്തെ കുട്ട വഞ്ചി സവാരിയാണ് തെന്‍മലയിലേത്.