സർവീസ് മുടക്കുന്ന ബസുകൾക്കെതിരെ നടപടി

സര്‍വീസ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കൊല്ലത്ത് മോട്ടര്‍വാഹന വകുപ്പിന്റെ നടപടി. സര്‍വീസ് മുടക്കിയ ബസുകള്‍ക്ക് പിഴചുമത്തി താക്കീത് നല്‍കി വിട്ടയച്ചു.

ലാഭകരമല്ലെന്ന കാരണം പറഞ്ഞ് സ്വകാര്യ ബസുകള്‍ ചില റൂട്ടുകളില്‍ സര്‍വീസ് മുടക്കുന്നത് പതിവായതോടെയാണ് മോട്ടര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചത്. അഞ്ചല്‍, മണലിപച്ച, നെട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ നാട്ടുകാരുടെ പരാതിയിലായിരുന്നു മിന്നല്‍ പരിശോധന. സര്‍വീസ് മുടക്കി അഞ്ചലിലെ ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പതിനായിരം രൂപ പിഴ അടപ്പിച്ച ശേഷമാണ് ബസ് വിട്ടു നല്‍കിയത്.

ഇനി സര്‍വീസുകള്‍ മുടക്കിയാല്‍ പെര്‍മിറ്റ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.