സുഗതകുമാരിയുടെ വാഴുവേലിൽ തറവാട് പുനർനിർമിക്കുന്നു

കവയത്രി സുഗതകുമാരിയുടെ ആറൻമുളയിലെ വാഴുവേലിൽ തറവാട് പുനർനിർമിക്കുന്നു .. 400 വർഷത്തിലധികം പഴക്കമുള്ള വീടിന്റെ തടികൊണ്ട് നിർമിച്ച ഭിത്തി പൊളിച്ചുമാറ്റിയാണ് പുരാവസ്തു വകുപ്പ് പുനർനിർമാണം ആരംഭിച്ചത്.

 കവയത്രി സുഗതകുമാരിയുടെ ആറൻമുളയിലെ  വാഴുവേലിൽതറവാട് ജീർണാവസ്ഥയിലെത്തിയതോടെയാണ്  സംരക്ഷിക്കാൻ തീരുമാനിച്ചത്. ഒരു  നൂറ്റാണ്ടിലെ 2 പ്രളയം അതിജീവിച്ചെങ്കിലും പ്രളയത്തിൽ തടികളെല്ലാം ജീർണിച്ചതോടെ പുതുതായി തടി വാങ്ങി ഭിത്തികൾ നിർമിക്കുകയാണ്. തറവാടിനെ അതേ രീതിയിൽ സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 

വാസ്തുവിദ്യാ ഗുരുകുലമാണ്, പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. ആറൻമുള ക്ഷേത്രത്തിലുള്ള വിഗ്രഹം നേരത്തേ സൂക്ഷിച്ചിരുന്നതടക്കം നിരവധി ചരിത്ര സംഭവങ്ങൾക്ക് ഭാഗഭാക്കായ തറവാട് കവയത്രിയുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് പുരാവസ്തു വകുപ്പ് പുനർനിർമിക്കുന്നത്. വാഴുവേലിൽ തറവാട്ടിൽ ഉണ്ടായിരുന്ന പടിപ്പുര സർപ്പകാവ് നടപ്പാത എന്നിവയെല്ലാം പഴയ മാതൃകയിൽ, സംരക്ഷിക്കുന്നുണ്ട്. ഇതിനാൽ കൂടുതൽ തുക വകയിരുത്തേണ്ടിവരും.