ശബരിമലയില്‍ പ്്ളാസ്റ്റിക്ക് നിരോധനം നടപ്പാക്കണമെന്ന്‌ നിർദേശം

ശബരിമലയില്‍ പ്്ളാസ്റ്റിക്ക് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന്  നിയമസഭാ പരിസ്ഥിതി സമിതി. ഇരമുടിക്കെട്ടില്‍  പ്്ളാസ്റ്റിക്ക് വസ്തുക്കള്‍  അനുവദിക്കരുത്. പമ്പാനദിയില്‍ കൈവഴി സൃഷ്ടിച്ച് അവിടെമാത്രം അനുഷ്ഠാനങ്ങള്‍ അനുവദിക്കണമെന്നും മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.  

ഹരിദ്വാറില്‍ഗംഗയില്‍ കൈവഴി ഉണ്ടാക്കി, ആരതി ഉള്‍പ്പെടെ നടത്തുന്നത് പോലെ, പമ്പയിലും കൈവഴി സൃഷ്ടിക്കണമെന്നാണ് പരിസ്ഥിതി സമിതി ശുപാര്‍ശചെയ്യുന്നത്.  കൈവഴിയില്‍വരുന്ന മാലിന്യങ്ങള്‍മാറ്റിയശേഷമെ , പമ്പാനദിയുമായി കൈവഴി ചേരാന്‍അനുവദിക്കാവൂ. തീര്‍ഥാടകര്‍ നദിയില്‍വസ്ത്രം ഉപേക്ഷിക്കുന്നത് അപ്പോള്‍തന്നെ ശേഖരിച്ച് പുനരുപയോഗം ചെയ്ത് ചവുട്ടികള്‍പോലുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കണം.  പമ്പയില്‍കുളിക്കുന്നവര്‍,എണ്ണ, സോപ്പ്, ഷാംപു എന്നിവ ഉപയോഗിക്കുന്നത് വിലക്കണം.  

ഇരുമുടിക്കെട്ടില്‍ പ്്ളാസ്റ്റിക്ക് വസ്തുക്കള്‍ അനുവദിക്കരുത്. പകരം പോപ്പര്‍, തുണി ഉത്പന്നങ്ങള്‍ ഉപയോഗിക്കണം. പ്്ളാസ്റ്റക്ക് ഷെഡിംങ് പ്്ളാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണം. കടകളില്‍ പ്ളാസ്റ്റിക്ക് കവറുകള്‍ അനുവദിക്കരുത്. ഇരുമുടിക്കെട്ടിലും പേട്ടതുള്ളലിനും ഉപയോഗിക്കുന്ന രാസ സിന്ദൂരം നിരോധിച്ച് , പകരം ജൈവസിന്ദൂരം ലഭ്യമാക്കണം. 34 ശുപാര്‍ശകളിലെവിടെയും പ്രളയത്തില്‍തകര്‍ന്ന പമ്പയുടെയും പരിസര പ്രദേശങ്ങളുടെയും പരിസ്ഥിതി പ്രശ്നങ്ങളും പുനര്‍നിര്‍മ്മാണവും സമിതി പരാമര്‍ശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.