കേരളത്തിലെ ആദ്യ ഹരിതവാര്‍ഡാകാന്‍ കുന്നുകുഴി; സർവം ഹരിതമയം

greean-ward
SHARE

സംസ്ഥാനത്തെ ആദ്യ ഹരിതവാര്‍ഡാകാന്‍ തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി ഒരുങ്ങുന്നു. ഹരിത കേരള മിഷന്റെ സഹകരണത്തോടെയാണ് വാര്‍ഡിലെ വീടുകള്‍ മുതല്‍ പൊതു ഇടങ്ങള്‍ വരെ ഹരിതമയമാക്കുന്നത്. ഇതിനായി പാതയോരങ്ങള്‍ മനോഹരമാക്കിയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 

തലസ്ഥാനത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള മേഖലകളിലൊന്നാണ് കുന്നുകുഴി. നഗരഹൃദയത്തിലുള്ള ഈ മേഖലയെ ഹരിതാഭമാക്കാനാണ് ശ്രമം. വീടും പരിസരവും പച്ചപ്പാക്കലാണ് ആദ്യപടി. പൊതു ഇടങ്ങളില്‍ പൂന്തോട്ടങ്ങളും കൃഷിയും വ്യാപകമാക്കും. ഊര്‍ജ ഉപഭോഗം കുറയ്ക്കല്‍ മുതല്‍, ജലസ്രോതസുകളുടെ സംരക്ഷണം വരെ പദ്ധതിയുടെ ഭാഗമായുണ്ട്.

2100 കുടുംബങ്ങളേയും 17 റസിഡന്റ് അസോസിയേഷനുകളേയും  21 കുടുംബശ്രീകളേയും പങ്കാളികളാക്കിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഹരിതവാര്‍ഡ് പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഹരിത കേരള മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍.സീമ നിര്‍വഹിച്ചു.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.