മനംകുളിർപ്പിക്കും പെരിയകനാൽ വെള്ളച്ചാട്ടം

periya-waterfalls
SHARE

മൂന്നാർ പെരിയകനാൽ വെള്ളച്ചാട്ടം കാണാൻ ഇപ്പോൾ സഞ്ചാരികളുടെ വലിയ തിരക്കാണ്. തേയില  മലനിരകള്‍ക്ക് മാറ്റുകൂട്ടുന്നതാണ് പെരിയകനാല്‍  വെള്ളച്ചാട്ടം. കൊളുക്കുമലയിൽ നീലക്കുറിഞ്ഞിവസന്തം കാണാനെത്തുന്ന നിരവധി ആളുകളാണ് പെരിയകനാലും കണ്ടുമടങ്ങുന്നത്.

മൂന്നാര്‍-പൂപ്പാറ ദേശീയ പാതയോരത്തതാണ് പെരിയകനാൽ  വെള്ളച്ചാട്ടം.  മൂന്നാറിൽ നിന്ന് ഇരുപതു കിലോമീറ്റർ. കൊളുക്കുമലയിലെ കുറിഞ്ഞികാഴ്ചയിലേക്ക് നീളുന്ന വഴിയരികിൽ തേയില തോട്ടത്തിനിടയിലൂടെ ഇവൾ ഇങ്ങനെ നിറഞ്ഞൊഴുകുന്നു. കുറിഞ്ഞിക്കാലം മുന്നാറിലെ മറ്റു വിനോദ സഞ്ചാര ഇടങ്ങൾക്കും ജീവൻ പകർന്നു.

ഈ വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാദ്ധ്യതകൾ ഇനിയും വിനോദ സഞ്ചാര വകുപ്പ് കണ്ടിട്ടില്ല. ഇവിടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല.

പാര്‍ക്കിംഗ് സൗകര്യവും , സുരക്ഷാ സംവിധാനങ്ങളും  ഒരുക്കിയാൽ കൂടുതൽ സഞ്ചാരികൾക്കു ഈ കാഴ്ച ആസ്വദിക്കാൻ കഴിയും.

MORE IN SOUTH
SHOW MORE