ഓണാഘോഷത്തിനിന്റെ തുക പ്രളയദുരിതബാധിതര്‍ക്ക്; മാതൃകയായി വിദ്യാർത്ഥികൾ

ഓണാഘോഷത്തിന് ശേഖരിച്ച തുക പ്രളയദുരിതബാധിതര്‍ക്ക് നല്‍കി പത്തനംതിട്ട വയലാവടക്ക് സ്‌കൂളിലെ വിദ്യാഥികൾ. പതിനായിരം രൂപയാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വയലാ വടക്ക് സർക്കാർ എല്‍.പി സ്‌കൂളിലെ വിദ്യാർഥികളാണ് സമാഹരിച്ച തുക കലക്ടർക്ക് കൈമാറിയത്. വിദ്യാർഥികളുടെ നല്ല മനസ് മാതൃകാപരമെന്ന് 

നേരത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടത്തിയ ധനശേഖരണത്തിലും സ്‌കൂളിലെ കുട്ടികൾ സംഭാവന നല്‍കിയിരുന്നു.  പ്രഥമാധ്യാപിക എ.ജെ.രാധാമണിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികളുടെ പ്രവർത്തനം.