soil-museum

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള സോയില്‍ മ്യൂസിയം നവീകരിച്ച് വീണ്ടും ജനങ്ങളിലേക്ക്. 82 മണ്ണിനങ്ങളും അവയുടെ വിവരണവുമാണ് മ്യൂസിയത്തിലുള്ളത്. മണ്ണിനേപ്പറ്റി നേരിട്ട് മനസിലാക്കാന്‍ മ്യൂസിയം സഹായമാവുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു 

സംസ്ഥാനത്ത് കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന  എല്ലാ മണ്ണിനങ്ങളെയും  സംക്ഷിപ്ത വിവരണത്തോടൊപ്പം ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് സോയില്‍ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. 2014ല്‍ തുറന്ന മ്യൂസിയം മുഖം മിനുക്കിയാണ് വീണ്ടും തുറന്നത് .മണ്ണം, ജലം .ജൈവ സമ്പത്ത് എന്നിവയേപ്പറ്റി പുതുകലമുറക്ക് അവബോധം സൃഷ്ടിക്കുകയാണ് മറ്റൊരു ലക്ഷ്യം. വിശദമായ കുറിപ്പ് സഹിതം പ്രകൃതിയെ മനസിലാക്കാം  മണ്ണിനേ മനസിലാക്കി കൃഷി ചെയ്യുന്ന കര്‍ഷകന് ഗുണകരമാണ് മ്യൂസിയമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു 

ഗവേഷകര്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം സന്ദര്‍ശകര്‍ക്കും വിജ്ഞാപ്രദമാകുന്ന രീതിയിലാണ് സോയില്‍ മ്യൂസിയം  നവീകരിച്ചിരിക്കുന്നത്. കേരളത്തിലെ 14  ജില്ലകളുടെയും  സോയില്‍ മാപ്പുകള്‍ നീര്‍ത്തട ഭൂപടങ്ങള്‍, ഭൂവിജ്ഞാന ഭൂപടങ്ങള്‍. പലതരത്തിലുള്ള പാറകളുടെയും ധാതുപദാര്‍ഥങ്ങളുടെയും  ശേഖരം എന്നിവയും മ്യൂസിയത്തിലുണ്ട്. പ്രകൃതി വിഭവങ്ങളെ സമഗ്രമായി സംരക്ഷിക്കാനും പരിപാലിക്കാനും പ്രേരിപ്പിക്കുന്ന ഒരു ഘടകമായി  മ്യൂസിയത്തെ മാറ്റണമെന്നാണ്  ലക്ഷ്യമിടുന്നത്.